Tuesday, December 8, 2009

പുതിയതരം വിസ

ദിവസത്തിലെ 24 മണിക്കൂറിലെ 20 മണിക്കൂറും ഗൂഗിൾ ടോക്കിൽ ഓൺലൈൻ കാണുന്നതുകൊണ്ടായിരിക്കും ഇന്നലെ ഓൺലൈൻ വന്ന ഒരുത്തന്റെ കമന്റ്

“ഡേയ് നീ വല്ല ചാറ്റ് വിസയിലുമാണോഡേയ് ദുഫായീ പോയത് ?”


നോ കമന്റ്സ് :)

Sunday, July 5, 2009

ഇന്റർനെറ്റ് മൊത്തത്തില് വേണാ ?

സിപ്പ് ഫയലാക്കി തരും.

ഞാൻ എടുത്ത കണ്ടാ....


Monday, June 15, 2009

വിക്കിപീഡിയ പ്രിന്റു ചെയ്താൽ !!

ദാ ദിങ്ങനിരിക്കും !!

:)




കടപ്പാട് : http://www.rob-matthews.com

Wednesday, June 3, 2009

പോണോ ബിങ്ഗ് !!

മൈക്രോസോഫിറ്റിന്റെ പുതിയ സെർച്ച് എഞ്ചിനായ ‘ബിങ്ഗ്’ അവതരിച്ച് രണ്ടുദിവസത്തിനുള്ളിൽ തന്നെ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

പ്രവർത്തന ക്ഷമതയേക്കാൾ ഇപ്പോൾ ബിങ്ഗ് പ്രശസ്തമായത് മറ്റൊരു കാരണത്താലാണ്.. വീഡിയോ ഫയലുകൾ സെർച്ച് ചെയ്യുവാനുള്ള ബിങ്ഗിന്റെ ഇന്റർഫേസ് പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നു.. എല്ലാത്തരം നിയന്ത്രണങ്ങളേയും മറികടന്ന് പോണോഗ്രാഫി ഒരു മറയുമില്ലാതെ സെർച്ച് ചെയ്ത് പ്ലേ ചെയ്യുവാനുള്ള സൌകര്യമാണ് ഇപ്പോൾ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നത് .

വീഡിയോ സെർച്ച് ഓപ്ഷനിൽ വരുന്ന സെർച്ച് റിസൾട്ടുകൾക്കു മുകളിൽ മൌസ് വെറുതേ വെയ്ക്കേണ്ട താമസം വീഡിയോ സ്റ്റാർട്ട് ആവുകയായി !!..

പോണോഗ്രാഫിക്ക് കടുത്ത നിയന്ത്രണങ്ങളുള്ള യു.എ.ഇ പോലെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ് പ്രൊവൈഡർമാർ ഇതിനെ എങ്ങനെ നിയന്ത്രിക്കും എന്നത് കണ്ടറിയേണ്ടകാര്യമാണ്...

ഈ ഒറ്റക്കാരണത്താൽ തന്നെ ബിങ്ഗിന് ഒട്ടനവധി ആരാധകരെ കിട്ടിക്കാണുമെന്ന് ഉറപ്പ് !!

:)


Monday, June 1, 2009

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ഉപയോഗങ്ങൾ !

ഒരു സൈറ്റിൽ നിന്ന് കിട്ടിയത് ..

:)




എന്താണ് നിങ്ങളുടെ അനുഭവം ?