Wednesday, June 3, 2009

പോണോ ബിങ്ഗ് !!

മൈക്രോസോഫിറ്റിന്റെ പുതിയ സെർച്ച് എഞ്ചിനായ ‘ബിങ്ഗ്’ അവതരിച്ച് രണ്ടുദിവസത്തിനുള്ളിൽ തന്നെ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

പ്രവർത്തന ക്ഷമതയേക്കാൾ ഇപ്പോൾ ബിങ്ഗ് പ്രശസ്തമായത് മറ്റൊരു കാരണത്താലാണ്.. വീഡിയോ ഫയലുകൾ സെർച്ച് ചെയ്യുവാനുള്ള ബിങ്ഗിന്റെ ഇന്റർഫേസ് പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നു.. എല്ലാത്തരം നിയന്ത്രണങ്ങളേയും മറികടന്ന് പോണോഗ്രാഫി ഒരു മറയുമില്ലാതെ സെർച്ച് ചെയ്ത് പ്ലേ ചെയ്യുവാനുള്ള സൌകര്യമാണ് ഇപ്പോൾ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നത് .

വീഡിയോ സെർച്ച് ഓപ്ഷനിൽ വരുന്ന സെർച്ച് റിസൾട്ടുകൾക്കു മുകളിൽ മൌസ് വെറുതേ വെയ്ക്കേണ്ട താമസം വീഡിയോ സ്റ്റാർട്ട് ആവുകയായി !!..

പോണോഗ്രാഫിക്ക് കടുത്ത നിയന്ത്രണങ്ങളുള്ള യു.എ.ഇ പോലെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ് പ്രൊവൈഡർമാർ ഇതിനെ എങ്ങനെ നിയന്ത്രിക്കും എന്നത് കണ്ടറിയേണ്ടകാര്യമാണ്...

ഈ ഒറ്റക്കാരണത്താൽ തന്നെ ബിങ്ഗിന് ഒട്ടനവധി ആരാധകരെ കിട്ടിക്കാണുമെന്ന് ഉറപ്പ് !!

:)


8 comments:

അരുണ്‍ കരിമുട്ടം said...

ഇത് ഗൂഗിളിനു ഒരു വിനയാകുമോ എന്തോ?

പൊട്ട സ്ലേറ്റ്‌ said...

No Way.

ഹന്‍ല്ലലത്ത് Hanllalath said...

ഇങ്ങനെ ആണേല്‍ ഗൂഗിള്‍ പൂട്ടും... :)

വാഴക്കോടന്‍ ‍// vazhakodan said...

Eppo varum :)

ഷാരോണ്‍ said...

എന്തൊക്കെ ചെയ്താലും ഇന്‍റര്‍നെറ്റ് കുത്തക ഗൂഗിളില്‍ നിന്നു തട്ടിപ്പറിക്കാന്‍ കുറെ പണിപ്പെടണം...

ഈ മത്സരം ഏതായാലും ഉപയോക്താക്കള്‍ക്ക്‌ നല്ലതാ....

IT അഡ്മിന്‍ said...
This comment has been removed by the author.
IT അഡ്മിന്‍ said...

ഈ തരികിടക്കെല്ലാതെ വേറെ എന്തെങ്കിലും ഗുണം ഗൂഗിളിനെക്കാള്‍് ഇതിനു ഉണ്ടോ മാഷെ ?

നിരക്ഷരൻ said...

ഇത്തിസലാത്തിന് പണി ആകും അല്ലേ ? :) :)